മാനിഷാദ കേട്ട കാട്ടാളന്
കവിയായി തീര്നെന്നിലും
മാതാവിന് രോദനം കേട്ടീടിലും ചിലര്‍
മനുഷത്വം കാട്ടുമോ.
ചിതറിയലോകമെന്ന സഹതാപം
പിഞ്ചു പൈതലിന് ശവമെടുക്കാനോ
അവനും ഒരു കല്ലെടുത്താല്‍
അവനും തോക്കിനാല്‍
കാലപുരിയെകീടണമോ
പ്രതികരണ ശേഷി വേണ്ടാ..
ജീവിക്കാനവകാശം വേണ്ടേ..?
പാലസ്തീന് മണ്ണില്‍ പിറന്നതോ കുറ്റം..
ഇസ്ലാമിന് സന്തതിയായി പിറന്നതോ..
ഒരു ജനതയുടെ ശാപം
മാറിലെറുന്ന
മാതാവിന്മുലപ്പാലിലും
തീവ്രവാദമുണ്ടോ
ആ കുഞ്ഞിന്റെചോരയില് വൈരമുണ്ടോ..
അത് പാനം ചെയ്തു നിങ്ങള്‍ ശാന്തി നേടൂ,,
വളരൂ ഒരു നാളെയിന്പ്രഭാതംകാണട്ടെ..
ശാന്തമായി വാഴട്ടെ.
കുഞ്ഞല്ലേ..തളിരല്ലേ..
ജീവിക്കാന്‍ അവകാശം അതിനുമില്ലേ
Mar 15, 2009
Subscribe to:
Posts (Atom)