മണ്ണില്‍ കുരുത്തവന് മര്ത്ത്യന്
തീയില്‍ പിറന്നവന് അസുരന്
അപ്പോള്‍ ദേവനോ......?
നന്നിയില്ലാത്ത മനുഷ്യന്.
വാലില്ലാത്തവന്‍ മനുഷ്യന്.
നന്നിയുള്ളത് നായ്ക്കെങ്കില്
വാലില്ലാത്ത നായോ..??
ശാന്തി തരുന്ന തപോവനം
സൌകര്യങ്ങള്‍ നല്‍കും നഗരം
ഭക്ഷണമേകുന്ന കടലമ്മ....
പക്ഷെ ജീവനെടുക്കുന്ന സുനാമി..???
ഒരായിരം നക്ഷത്ര ഭംഗി...
വിഹായസ്സിന് തൊടുകുറി നിലാവ്.
ജീവനെകും അര്‍ക്കന്‍
പക്ഷെ ജീവന് എടുക്കും ഇടിമിന്നല്‍..????
എന്തിനും ഏതിനും കുറ്റങ്ങള്‍
കിട്ടിയാല്‍ തീരാത്ത ആര്‍ത്തികള്‍
തിന്നു മദിക്കും യുവത്വം
ആര്‍ത്തു രസിക്കും ചെറുപ്പം..
പക്ഷെ പട്ടിണിയില്‍ മരിക്കുമാ-
ഫ്രിക്കന്‍ മണ്ണിലെ അസ്ഥികൂടങ്ങളോ..?????
ചിലരെ പ്രമുഖനും
ചിലരെ യാചകനുമാക്കുന്ന
തമ്പുരാന് അന്ധനോ..
അതോ ഇതവന്റെ വികൃതിയോ...?
Dec 31, 2008
Dec 26, 2008
മണ്‍പാത്രങ്ങള്‍
തുടങ്ങട്ടെ..
ആരെയും പേടിക്കുന്നില്ല..
പേടിക്കപെടണ്ടവര് ആര് .
നീയോ ... നിങ്ങളോ..
അവനാണ് എല്ലാം..
സ്നേഹം തരുന്നവനും
സ്നേഹം കിട്ടേണ്ടവനും
നാം വെറും മണ്‍പാത്രങ്ങള്‍
ആരെയും പേടിക്കുന്നില്ല..
പേടിക്കപെടണ്ടവര് ആര് .
നീയോ ... നിങ്ങളോ..
അവനാണ് എല്ലാം..
സ്നേഹം തരുന്നവനും
സ്നേഹം കിട്ടേണ്ടവനും
നാം വെറും മണ്‍പാത്രങ്ങള്‍
Subscribe to:
Posts (Atom)